school
കാതോലിക്കേറ്റ് ആൻഡ് എം ഡി സ്കൂൾസ് പ്രതിഭാ സംഗമം *പ്രശസ്തം 2025* മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു. കെ. ഒ .തോമസ്,അലക്സ് വർഗീസ്, പ്രിൻസിപ്പൽ ജോൺ മാത്യു,ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത,സതീഷ് കുമാർ പി.എൻ ,ഹെഡ്മാസ്റ്റർ സിബി വർഗീസ്, ഫാ. ബിജു .റ്റി. മാത്യു, കോശി ഉമ്മൻ, ആൽബിൻ പി. വർഗ്ഗീസ് എന്നിവർ സമീപം

പുത്തൻകാവ് : പുതിയ തലമുറയിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിയാൽ ഭാവിയിൽ നല്ല സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുമെന്ന് സംസ്ഥാന മന്ത്രി സജി ചെറിയാൻ പറഞ്ഞു. കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്കൂൾസ് മാനേജ്മെന്റിലെ ചെങ്ങന്നൂർ, മാവേലിക്കര ,കാർത്തികപ്പള്ളി ഉൾപ്പെടുന്ന വിദ്യാലയങ്ങളിലെ പ്രതിഭാ സംഗമം പ്രശസ്തം 2025ന്റെ ഉദ്ഘാടനം നിർഹിക്കുകയായിരുന്നു അദ്ദേഹം. കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്കൂൾസ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് പ്രതിഭാ പുരസ്കാരം ലഭിച്ച വിദ്യാർത്ഥികളെ ആദരിച്ചു. റവ ഡോ.തോമസ്

വർഗീസ് അമയിൽ മുഖ്യ സന്ദേശം നൽകി. ഫാ.ബിജു ടി.മാത്യു , പ്രിൻസിപ്പൽ ജോൺ മാത്യു, ഹെഡ്മാസ്റ്റർ സിബി വർഗീസ്, സതീഷ് കുമാർ പി.എൻ, അലക്സ് വർഗീസ്,മാസ്റ്റർ ആൽബിൻ.പി.വർഗീസ് എന്നിവർ പ്രസംഗിച്ചു. സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.ജോർജ് അലക്സ് കുട്ടികൾക്കായി വ്യക്തിത്വ വികസന ക്ലാസ് നടത്തി. മെട്രോപ്പോലിറ്റൻ ഹയർസെക്കൻഡറി സ്കൂൾ 2025-2026 വർഷത്തെ അക്കാദമിക് മാസ്റ്റർപ്ലാനിന്റെ പ്രകാശനം മന്ത്രി നിർവഹിച്ചു.