ഏനാദിമംഗലം: ആശുപത്രിപ്പടി വളവിൽ മിറർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഏത് നിമിഷവും അപകടം സംഭവിക്കാമെന്ന സ്ഥിതിയാണ്. ഇരു ദിശയിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് ദൂരെ നിന്നും പരസ്പരം കാണാൻ കഴിയില്ല. അമിത വേഗത്തിൽ വാഹനങ്ങൾ വന്നാൽ നിയന്ത്രണം വിട്ട് അപകടം ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്. ശനിയാഴ്ച ലോറിയും കാറും കൂട്ടിയിടിച്ചു ഒരാൾ മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട ലോറി ഇപ്പോഴും മാറ്റിയിട്ടില്ല. സമീപത്ത് ആരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നതിനാൽ ജനങ്ങൾ ധാരാളമായി വന്നു പോകുന്ന മേഖല കൂടിയാണിത്. അധികൃതർ ബദൽ മാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ വലിയ ദുരന്തം ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്.