അടൂർ : ഫയർ സർവീസ് ദിനത്തോട് അനുബന്ധിച്ചുള്ള ഡയറക്ടർ ജനറലിന്റെ ബാഡ്ജ് ഓഫ് ഓണറിന് അടൂർ നിലയം സിവിൽ ഡിഫൻസ് അംഗം ദിലീപ് ഈശ്വർ അർഹനായി. അഗ്നിരക്ഷാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അഗ്നിരക്ഷ സേന ഡയറക്ടർ ജനറൽ കെ.പത്മകുമാർ ദിലീപ് ഈശ്വറിന് ബാഡ്ജ് ഓഫ് ഓണർ സമ്മാനിച്ചു. പൂതങ്കര തുളസി ഭവനത്തിൽ രവീന്ദ്രന്റെയും തുളസിഭായിയുടെയും മകനാണ് ദിലീപ് ഈശ്വർ. മനോജ് ,മഞ്ജു എന്നിവർ സഹോദരങ്ങളാണ്. ഫ്രീലാൻസ് ഫോട്ടോഗ്രാഫർ കൂടിയാണ്.