sndp-
തേക്കുതോട് സെൻട്രൽ ശാഖയിലെ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡണ്ട് കെ പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

കോന്നി: ശ്രീനാരായണ ജയന്തി ആഘോഷം വിജയിപ്പിക്കുവാൻ പത്തനംതിട്ട യൂണിറ്റിലെ 53 ശാഖകളിലും വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നതായും, വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ തേക്കുതോട് സെൻട്രൽ ശാഖയിൽ നടക്കുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ പറഞ്ഞു. എസ്എൻ.ഡി.പി യോഗം 4024-ാംതേക്കുതോട് സെൻട്രൽ ശാഖയുടെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗം പി.കെ പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ - ഓർഡിനേറ്റർ കെ.ആർ സലീലനാഥ്, ശാഖാ പ്രസിഡന്റ് ബി.മുരളീധരൻ, വൈസ് പ്രസിഡന്റ് സി.എൻ ബിജു, സെക്രട്ടറി കെ.ആർ രമണൻ, വനിതാ സംഘം പ്രസിഡന്റ് ലതാ സുരേഷ്, വൈസ് പ്രസിഡന്റ് വസന്ത വി. ആനന്ദൻ, സെക്രട്ടറി സജിത നരേന്ദ്രൻ എന്നിവർ സംസാരിച്ചു.