മെഴുവേലി : ആനന്ദഭൂതേശ്വരം മഹാദേവർ ക്ഷേത്രത്തിൽ നിറപുത്തരി ആചരിച്ചു. ക്ഷേത്രചടങ്ങുകൾക്ക് മേൽശാന്തി ജീബിലാഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. ഭക്തർക്ക് ക്ഷേത്രത്തിൽ നിന്ന് പൂജിച്ച നെൽകതിർ പ്രസാദമായി നൽകി. ഭരണ സമിതിയംഗങ്ങളായ ശ്രീദേവി റ്റോണി, സുരേഷ് പൊട്ടന്മല, വിനു പത്തിശേരിൽ, പ്രസാദ് മാവിനാൽ , പിബി.സിംഹ സൗധൻ, ഭദ്രൻ മാംങ്കൂട്ടം, വിനു പാല നിൽക്കുന്നതിൽ, സുര പെരുംകുന്നിൽ, രഞ്ജിത്ത് എം.ആർ, അജയൻ മുക്കൂട്ടു മോടിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.