aranmula

കോഴഞ്ചേരി : പള്ളിയോട സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വഞ്ചിപ്പാട്ട് മത്സരം ചലച്ചിത്ര പിന്നണി ഗായകൻ കാവാലം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വന്ദേ മുകുന്ദ ഹരേ... എന്ന കീർത്തനാലാപനത്തോടുകൂടി ആരംഭിച്ച ചടങ്ങിൽ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾക്കൊപ്പം ക്ഷേത്രസന്നിധിയിൽ വഞ്ചിപ്പാട്ട് പാടി ക്ഷേത്രദർശനവും നടത്തി വള്ളസദ്യയും കഴിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്. ആദ്യദിനം വേദിയിൽ വെൺപാല പള്ളിയോട കരയുടെ വഞ്ചിപ്പാട്ട് അരങ്ങേറി. പള്ളിയോട സേവാ സംഘം വൈസ് പ്രസിഡന്റ് സുരേഷ് കെ.എസ്, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ട്രഷറർ രമേശ് മാലിമേൽ, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, ഡോ.സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. സെമിനാറുകൾ 15ന് ആരംഭിക്കും.