sadas
എസ്.എൻ.ഡി.പി.യോഗം മുരണി 3023 ശാഖയിൽ സംഘടിപ്പിച്ച ഗുരുവിചാര ജ്ഞാനയജ്ഞ സദസ് തിരുവല്ല യൂണിയൻ എംപ്ലോയിസ് ഫോറം ചെയർമാൻ ഷാൻ രമേശ് ഗോപൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു

തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ യൂത്ത് മൂവ്മെന്റിന്റെയും സൈബർസേനയുടെയും സംയുക്താഭിമുഖ്യത്തിൽ മുരണി 3023 -ാം ശാഖയിൽ സംഘടിപ്പിച്ച ഗുരുവിചാര ജ്ഞാനയജ്ഞ സദസ് അറിവിന്റെയും തിരിച്ചറിവിന്റെയും വേദിയായി മാറി. തിരുവല്ല യൂണിയൻ എംപ്ലോയിസ് ഫോറം ചെയർമാൻ ഷാൻ രമേശ് ഗോപൻ ഉദ്ഘാടനം നിർവഹിച്ചു. ശാഖ പ്രസിഡന്റ് വി.കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ യൂത്ത്മൂവ്മെന്റ് കൺവീനർ അനീഷ് ആനന്ദ് ജ്ഞാനയജ്ഞ സന്ദേശവും സൈബർസേന കേന്ദ്രസമിതി ജോയിന്റ് കൺവീനർ ശരത് ശശി സംഘടന സന്ദേശവും നൽകി. കുമാരനാശാൻ മേഖലാ കൺവീനർ അനിൽ കുമാർ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സുമ സജികുമാർ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ബിനോജ് ലാൽ ടി.എ സ്വാഗതവും യുണിയൻ സൈബർ സേനാ ചെയർമാൻ സ നോജ് കളത്തിങ്കൽമുറി കൃതജ്ഞതയും പറഞ്ഞു.