vvgf

ഏഴംകുളം : ഏഴംകുളം ഗ്രാമപഞ്ചായത്ത് മൂന്ന്, നാല് വാർഡിലെ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും ലൈഫ് ലൈൻ ഹോസ്പിറ്റലിന്റെയും പ്രിസസ്സ് ഐ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് നടത്തി. ജില്ലാ പഞ്ചായത്തംഗം സി.കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. പി.കെ.മുരളി, ജെയിംസ് കക്കാട്ടുവിള, ചാർലി ഡാനിയേൽ, ബിനിൽ ബിനു, ശാന്തി കെ.കുട്ടൻ, സദാനന്ദൻ, സോമൻ നായർ, ബിനു എം.ജോയ്, നുബിൻ ബിനു എന്നിവർ പങ്കെടുത്തു.