11-intuc

പന്തളം : പത്തനംതിട്ട ഡിസ്ട്രിക്റ്റ് ക്വാറി ആൻഡ് ക്രഷർ വർക്കേഴ്‌സ് കോൺഗ്രസ് ഐ എൻ റ്റി യു സി പന്തളം ബ്ലോക്ക് പ്രവർത്തക സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി പി എൻ പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സക്കറിയ വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.എൻ.രാജൻ, സുരേഷ് കുഴിവേലി, ഉമ്മൻ ചക്കാലയിൽ, അഡ്വ. രാജേഷ് കുമാർ, വല്ലാറ്റൂർ വാസുദേവൻ പിള്ള, വിശ്വനാഥൻ നായർ, മണ്ണിൽ രാഘവൻ, ബാബു ജോർജ്, മനോജ് പന്തളം, സുഭദ്രമ്മ കുരമ്പാല, സേതു കുരമ്പാല തുടങ്ങിയവർ സംസാരിച്ചു.