മാന്നാർ: എല്ലാ യൂണിയനുകളിലെയും മുഴുവൻ ശാഖാ നേതാക്കളെയും പങ്കെടുപ്പിച്ച് കൊണ്ടുള്ള ശാഖാ നേതൃത്വ സമ്മേളനം പൂർത്തിയാകുന്നതോടെ എസ്.എൻ.ഡി.പി യോഗം ഏറ്റവും വലിയ സാമൂഹ്യ സംഘടിത ശക്തിയായി മാറുമെന്നും ശാഖാ നേതൃത്വ സമ്മേളനം സംഘടനയുടെ താഴെത്തട്ട് മുതലുള്ള ശ്രീനാരായണീയർക്ക് ഊർജ്ജവും ആവേശവും പകർന്നു നൽകുന്നതായും മാന്നാർ യൂണിയൻ യൂത്ത് മൂവ്‌മെന്റ് ചെന്നിത്തല മേഖലാ പൊതുയോഗം വിലയിരുത്തി. ചെന്നിത്തല തൃപ്പെരുന്തുറ 146-ാം ശാഖാ ഹാളിൽ നടന്ന ചെന്നിത്തല മേഖലാ യൂത്ത് മൂവ്‌മെന്റ് പൊതുയോഗം മാന്നാർ യൂണിയൻ അഡ്.കമ്മിറ്റിയംഗം അനിൽ കുമാർ ടി.കെ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റെ യൂണിയൻ പ്രസിഡന്റ് വിധു വിവേക് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനുരാജ്.വി സംഘടനാ സന്ദേശവും തിരഞ്ഞെടുക്കപ്പെട്ട പുതിയ മേഖലാ കമ്മിറ്റിയുടെ പ്രഖ്യാപനവും നടത്തി. മോഹനൻ.പി, ബിനി സതീശൻ, സബിത ബിജു, വീണാ.ടി, വിജേഷ് കുമാർ.വി, ഉഷാ മുരളീധരൻ, മോജിഷ് മോഹൻ, ആതിര ദിനു എന്നിവർ സംസാരിച്ചു. യൂത്ത് മൂവ്‌മെന്റ് ചെന്നിത്തല മേഖലാ ഭാരവാഹികൾ: ബിനു സി.കെ (ചെയർമാൻ), ആദർശ്.എ (വൈസ് ചെയർമാൻ), ആതിര ദിനു(കൺവീനർ), ശ്രീദേവി എസ് (ട്രഷറർ), നവീൻ സന്തോഷ്, കല്പന എസ് കുമാർ, അശ്വിൻ സന്തോഷ്, അർച്ചന സരേഷ്, വിദ്യ.എസ്, മിഥിൻ മോഹൻ, സ്വാതി മനോജ് (കമ്മിറ്റിയംഗങ്ങൾ).