പത്തനംതിട്ട : ജവഹർ ബാലമഞ്ച് ജില്ലാ കോർഡിനേറ്റർമാരുടെയും ബ്ലോക്ക് ചെയർമാന്മാരുടെയും യോഗം സംസ്ഥാന സീനിയർ കോർഡിനേറ്റർ അഡ്വ.പി.ആർ.ജോയി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു. അഞ്ചു എസ് തുണ്ടിയിൽ മുഖ്യപ്രഭാഷണം നടത്തി.
ജോസ് പനച്ചക്കൽ, മുഹമ്മദ് സാദിക്, ചേതൻ കൈമൾ മഠത്തിൽ, ഫാത്തിമ്മ എസ്, അബ്ദുൾ കലാം ആസാദ്, കെ പി ആനന്ദൻ, സിസി ഏലമ്മ വർഗീസ്, തോമസ് കെ എബ്രഹാം, സുബ്ഹാൻ അബ്ദുൾ മുത്തലിഫ്, എബ്രഹാം എം ജോർജ്, കെ വി രാജൻ, ജോയൽ ജോൺസ്, മുഹമ്മദ് യുസഫ് എന്നിവർ പ്രസംഗിച്ചു.