കോന്നി : അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലെ അട്ടചാക്കൽ ഗവ.എൽ.പി സ്കൂളിന് സമീപം കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ഇന്നലെ വൈകിട്ട് 5.30നാണ് സംഭവം. അട്ടച്ചാക്കൽ ഭാഗത്ത് നിന്ന് കൈതക്കുന്ന് ഭാഗത്തേക്ക് വന്ന കാറാണ് മറിഞ്ഞത്. ആർക്കും പരിക്കില്ല.