ഓമല്ലൂർ: എസ്.എൻ.ഡി.പി യോഗം 84-ാം ഓമല്ലൂർ ശാഖയിലെ ആശാൻ സ്മാരക കുടുംബയോഗത്തിന്റെ 21-ാംവാർഷികം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. കുടുംബയോഗം പ്രസിഡന്റ് കെ.ബി. ശിവാനന്ദൻ അദ്ധ്യക്ഷനായി. പ്‌ളസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് ദാനം ശാഖാ സെക്രട്ടറി കെ.ആർ വിജയൻ നിർവഹിച്ചു. സെക്രട്ടറി ശ്രീലത ചെല്ലസ്വാമി റിപ്പോർട്ടും ട്രഷറർ ജി.ഗോപിനാഥൻ കണക്കും അവതരിപ്പിച്ചു. ഗുരുധർമ്മ പ്രചരണ സഭയിലെ മാതൃസഭ സംസ്ഥാന വൈസ് പ്രസിഡന്റ് മണിയമ്മ ഗോപിനാഥൻ ആത്മീയ പ്രഭാഷണം നടത്തി. കുടുംബയോഗം രക്ഷാധികാരി ടി.ആർ രാജപ്പൻ, രവികുമാർ മിഥുല , പ്രസന്നകുമാരി, ഷെലിൻ എം.എസ്, പ്രസന്നകുമാർ, എന്നിവർ സംസാരിച്ചു.