ചെങ്ങന്നൂർ: പാണ്ടനാട് ഗ്രാമപഞ്ചായത്തിൽ - ഒന്നാം വാർഡിൽ കല്ലിശേരി - പ്രയാർ കുത്തിയതോട് റോഡിൽ 1857-ാം എസ് എൻ ഡി പി ശാഖാ മന്ദിരത്തിനു സമീപമുള്ള ട്രാൻസ്ഫോർ അപകട ഭീഷണി ഉയർത്തുന്നു. പാണ്ടനാട്ബ്രദറൻ പ്രാർത്ഥനാ ഹാൾ ,ജെ.ബി സ്കൂൾ മുറിയായിക്കര ,വല്ലിടാത്ത് കുടുംബ ക്ഷേത്രം ഇവിടങ്ങളിലേക്ക് പോകുന്നവർ ഇതിനു സമീപത്തുകൂടിയാണ് യാത്ര ചെയ്യുന്നത്. യാതൊരു സുരക്ഷിതത്വവും ഇല്ലാതെയാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. റോഡിനോട് വളരെ അടുത്ത് ചേർന്ന് നിൽക്കുന്ന ട്രാൻസ്ഫോർമറിൽ കുട്ടികൾക്ക് പോലും കൈയെത്തിപ്പിടിക്കത്തക്ക രീതിയിലാണ് ഫ്യൂസ് ക്യാരിയർ സ്ഥാപിച്ചിരിക്കുന്നത്. ജെ.ബി.എസിലേക്ക് പോകുന്ന കുട്ടികൾ ഇതിനു സമീപത്തുകൂടിയാണ് പോകുന്നതും വരുന്നതും. മഴക്കാലമായതിനാൽ കുടയും ചൂടി പോകുന്ന കാൽനടയാത്രക്കാർക്കാണ് ഏറെ ഭീഷണി. കെ.എസ്ആർ.ടി.സി ബസുകൾ നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നു പോകുന്ന ഈ ഭാഗത്ത് ട്രാൻസ്ഫോർമറിന് ചുറ്റും സുരക്ഷിത വേലി നിർമ്മിച്ച് അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.