dbhss
കാവുംഭാഗം ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂളിൽ എന്റെ കൗമുദി പദ്ധതിയുടെ സ്പോൺസർ പൂർവ്വ വിദ്യാർത്ഥിയും അമൃത പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടറുമായ സോമൻ താമരച്ചാലിൽ ഭാര്യ ശശികല കെ.എസ്, എന്നിവർ ചേർന്ന് സ്‌കൂൾ പ്രിൻസിപ്പൽ പ്രീത പരമേശ്വരന് പത്രം നൽകി ഉദ്ഘാടനം നിർവ്വഹിക്കുന്നു

തിരുവല്ല : കാവുംഭാഗം ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂളിൽ എന്റെ കൗമുദി പദ്ധതി തുടങ്ങി. പദ്ധതിയുടെ സ്പോൺസർ പൂർവ വിദ്യാർത്ഥിയും അമൃത പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടറുമായ സോമൻ താമരച്ചാലിൽ ഭാര്യ ശശികല കെ.എസ്, എന്നിവർ ചേർന്ന് സ്‌കൂൾ പ്രിൻസിപ്പൽ പ്രീതാ പരമേശ്വരന് പത്രം നൽകി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീനിവാസ് പുറയാറ്റ്, കേരളകൗമുദി തിരുവല്ല ലേഖകൻ അജിത്ത് കാമ്പിശേരി, മാർക്കറ്റിംഗ് അസി.മാനേജർ ശ്രീജിത്ത് ഗോപി, സ്‌കൂൾ റീഡിംഗ് ക്ലബ് കോർഡിനേറ്റർ ഡോ.ശ്രീരേഖ, അദ്ധ്യാപകരായ മിനി ജി, ശ്രീജാ, രാസ്‌മി രവീന്ദ്രൻ, രമാദേവി, സ്റ്റാഫ് സെക്രട്ടറി ദീപ്‌തി ഐ.പി എന്നിവർ പങ്കെടുത്തു.