sv
കോന്നി സഹകരണ കാർഷിക വികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ കശുമാവു തൈ വിതരണം ബാങ്ക് പ്രസിഡൻ്റ് എസ്.വി പ്രസന്നകുമാർ നിർവഹിക്കുന്നു

കോന്നി: കോന്നി സഹകരണ കാർഷിക വികസന ബാങ്ക് ,സംസ്ഥാന കശുമാവ് വികസന ഏജൻസിയുമായി സഹകരിച്ച് 3500 മുന്തിയ ഇനം കശുമാവു തൈകൾ സൗജന്യമായി വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് എസ്.വി .പ്രസന്നകുമാർ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കടയ്ക്കൽ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചയത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ഭരണസമതി അംഗങ്ങളായ മനോജ് മുറിഞ്ഞകൽ, സലീം, ജി. ഗോപാലകൃഷ്ണൻ നായർ, ആരുവാപ്പുലം മുൻ പഞ്ചായത്തംഗം ജോയി തോമസ്, സെക്രട്ടറി ജേക്കബ് സഖറിയ എന്നിവർ സംസാരിച്ചു