വള്ളിക്കോട് : വള്ളിക്കോട് ശർക്കര ഓണ വിപണിയിൽ എത്തിക്കുന്നതിന് മുന്നോടിയായുള്ള കരിമ്പുകൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ .മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോജി . പി. ജോൺ, ബ്ലോക്ക് മെമ്പർമാരായ നീതു ചാർളി, പ്രസന്നരാജൻ , വികസനസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. ജോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.സുഭാഷ്, വാർഡ് അംഗങ്ങളായ എം.വി.സുധാകരൻ, ജെ. ജയശ്രി , അഡ്വ. തോമസ് ജോസ് അയ്യനേത്ത് , കൃഷി ഓഫീസർ അനില ടി. ശശി, കൃഷി ഓഫീസ് ജീവനക്കാരായ ഷിബു, രാജേഷ് കർഷകൻ ശരത് തുടങ്ങിയവർ പങ്കെടുത്തു.