അടൂർ :അടൂർ സാഹിത്യോത്സവം 15 മുതൽ 17 വരെ അടൂർ എസ്.എൻ.ഡി.പി ഹാളിൽ നടക്കും 15 ന് വൈകിട്ട് 3 .30 ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും .ഡോ മണക്കാല ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും . നിയമസഭ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ പ്രേമസംഗീതസദസ് ഉദ്‌ഘാടനം ചെയ്യും .മുൻ പൊതുവിദ്യാഭ്യാസ ഡയറക്ടറും എഴുത്തുകാരനുമായ കെ.വി മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തും .കവി പി .കെ. ഗോപി മുഖ്യാതിഥിയാകും .ശേഷം 'നോവലിലെ ഭാവുകത്വ പരിണാമം' എന്ന വിഷയത്തിൽ ചർച്ച നടക്കും .6 .30 മുതൽ ഡോ.മണക്കാല ഗോപാലകൃഷ്ണൻ അവതരിപ്പിക്കുന്ന 'പ്രേമസംഗീത സദസ്. . 16 ന് കവിതയിലെ വിളയും വിതയും , നവ കേരളത്തിലെ സ്ത്രീ ശാക്തീകരണം സത്യവും മിഥ്യയും , മാദ്ധ്യമങ്ങളുടെ രാഷ്ട്രീയം , സമരങ്ങൾ എങ്ങനെ സർഗാത്മകമാക്കാം ,ഇന്ത്യ എന്ന ആശയം എന്നീ വിഷയങ്ങളിൽ ചർച്ച നടക്കും . രാത്രി 7 മുതൽ അടൂർ രാമകൃഷ്ണൻ അവതരിപ്പിക്കുന്ന ഗസൽ വിരുന്ന് . 17 ന് എഴുത്തുകാരന്റെ പക്ഷം' ,'ഇനി വായന ഇ-വായനയോ' ,കറുപ്പിന്റെ രാഷ്ട്രീയം ,സിനിമ-കാഴ്ചയുടെ കലാപം ,നവോത്ഥാനം -ഇന്നലെ ,ഇന്ന് എന്ന വിഷയങ്ങളിൽ ചർച്ച. സമാപന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ .എ ഉദ്ഘടാനം ചെയ്യും . ചർച്ചകളിൽ സാഹിത്യ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മാദ്ധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും .