പത്തനംതിട്ട : ട്രംപിന്റെ താരിഫ് ഭീഷണിക്കും മോദിയുടെ ദാസ്യവേലക്കുമെതിരെ യു നൈറ്റഡ് ഡെമോക്രാറ്റിക് ട്രേഡ് യൂനിയൻ ഫ്രണ്ട് (യു ഡി ടി എഫ്) മുനിസിപ്പൽ പഞ്ചായത്ത് തലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. നാളെ പന്തം കൊളുത്തി പ്രകടനങ്ങളും പ്രതിഷേധ സംഗമങ്ങളുമാണ് നടക്കുക. യോഗം ജില്ലാ ചെയർമാൻ ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. തോമസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പി.കെ.ഗോപി, ഹരികുമാർ പൂതങ്കര, മധുസൂദനൻ നായർ, തോമസ് കുട്ടി, ഹസൻ കുട്ടി പാറയടിയിൽ, വി.എൻ.ജയകുമാർ, പി.കെ.ഇഖ്ബാൽ, സുരേഷ് കുഴുവേലി, അജിത് മണ്ണിൽ എന്നിവർ പ്രസംഗിച്ചു.