തിരുവല്ല: മാക്ഫാസ്റ്റിൽ ഡിപ്പാർട്ട്‌മെന്റ് ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ നടത്തുന്ന എം.സി.എ. കോഴ്‌സിന്റെ 25-ാമത് ബാച്ച് ഉദ്ഘാടനം ഡോ.വർഗീസ് കെ.ചെറിയാന്റെ അദ്ധ്യക്ഷതയിൽ ദീപാ നായർ (സീനിയർ മാനേജർ എച്ച്. ആർ. - 6 ഡി ടെക്‌നോളജീസ്) നിർവഹിച്ചു. ഭാവിയെക്കുറിച്ചുള്ള നല്ല സ്വപ്നങ്ങൾ ഉണ്ടായിരിക്കണമെന്നും അതിനെ സാക്ഷാത്കരിക്കാൻ ഉറക്കമൊഴിഞ്ഞ് പ്രവർത്തിക്കണമെന്നും കുട്ടികളെ ബോധവാന്മാരാക്കി.
ചടങ്ങിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്പാർട്ട്‌മെന്റ് ഹെഡ് റ്റിജി തോമസ്, റവ.ഫാ.ഈപ്പൻ പുത്തൻപറമ്പിൽ, പൊന്നു പി. തോമസ്, വിദ്യാ വി.കുമാർ എന്നിവർ സംസാരിച്ചു.