പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം 81 നമ്പർ വള്ളിക്കോട് ശാഖയിലെ കുടുംബയൂണിറ്റിന്റെ വാർഷികം യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ശ്രീദത്ത് അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി പി സുന്ദരേശൻ, യൂണിയൻ കൗൺസിൽ അംഗം പി കെ പ്രസന്നകുമാർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീല രവി, ശാഖ സെക്രട്ടറി ജി സുഭാഷ്, വൈസ് പ്രസിഡന്റ് ശാന്തമ്മ സദാശിവൻ, വനിതാസംഘം പ്രസിഡന്റ് അനില അനിൽ, സെക്രട്ടറി ലതാ മനോഹരൻ, വനിതാസംഘം ശാഖ വൈസ് പ്രസിഡന്റും വനിതാ സംഘം കേന്ദ്ര കമ്മിറ്റി അംഗവുമായ സുമി ശ്രീലാൽ, വിനോദ് യൂണിയൻ കമ്മിറ്റി അംഗം രവീന്ദ്രൻ , അശോകൻ, ശശിധരൻ, കുടുംബയൂണിറ്റ് കൺവീനർ സിനി സജീവ്, ജോയിന്റ് കൺവീനർ, ബിന്ദു ജിനദേവൻ എന്നിവർ സംസാരിച്ചു.