injury
ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി പി.എം.ആർ വിഭാഗം സംഘടിപ്പിച്ച സ്പോർട്സ് ഇഞ്ചുറി അർദ്ധദിന ബോധവത്കരണ പരിശീലന പരിപാടിയിൽ ഡോ.ജോൺ ലൈസാനിയസ് ഡാനിയൽ സംസാരിക്കുന്നു

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് ഇഞ്ചുറി തടയുന്നതിനുള്ള അർദ്ധദിന ബോധവത്കരണ - പരിശീലന പരിപാടി സംഘടിപ്പിച്ചു. ജാർഖണ്ഡ് രഞ്ജി ക്രിക്കറ്റ് ടീം ഫിസിയോതെറാപ്പി മേധാവിയും അണ്ടർ 19, അണ്ടർ 23 ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ഫിസിയോതെറാപ്പി മേധാവിയുമായ ജോൺ ലൈസാനിയസ് ഡാനിയൽ പരിശീലകനായി. വിവിധ ജില്ലകളിലെ വിവിധ സ്കൂൾ, കോളജുകളിൽ നിന്നെത്തിയ കായികാധ്യാപകരും താരങ്ങളും സ്പോർട്സ് കോച്ചുകളും ഫിസിയോതെറാപ്പിസ്റ്റുകളും പങ്കെടുത്തു.