പെരിങ്ങനാട്: പെരിങ്ങനാട് കുടിവെള്ളമെത്തിക്കാതെ വാട്ടർ അതോറിറ്റിയുടെ നടപടിയിൽ പ്രതിഷേധവുമായി നാട്ടുകാർ. പെരിങ്ങനാട് കൂട്ടുങ്ങൽ ദേവീക്ഷേത്രം, വഞ്ചിമുക്ക് എന്നീ പ്രദേശങ്ങളിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം ലഭിച്ചിട്ട് ഒരു മാസമായി. എന്നാൽ എല്ലാ മാസവും ബില്ല് കൃത്യം വീടുകളിലെത്തുണ്ടെന്നതാണ് വീട്ടുകാർ പറയുന്നത്. കുടിവെള്ളം തുടർച്ചയായി ലഭിക്കാത്തത് വാട്ടർ അതോറിറ്റി ഓഫീസിൽ വിളിച്ചു പരാതിപ്പെട്ടപ്പോൾ പൈപ്പ് ലൈൻ പൊട്ടി കിടക്കുകയാണെന്നും നന്നാക്കാൻ പൊതു മരാമത്ത് അനുവാദം കൊടുക്കുന്നില്ലെന്നുമാണ് പറയുന്നത്. വാട്ടർ അതോറിറ്റിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ അടൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പരാതികൾ ഉയരുന്നുണ്ട്.