റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ എസ് സി വിഭാഗത്തിലുള്ളവർക്കായുള്ള മെഡിക്കൽ ക്യാമ്പ് പെരുനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തി. കക്കാട് വാർഡ് മെമ്പർ അരുൺ അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോക്ടർ ദീപ ഹരിഹരൻ, ഡോക്ടർ ഗാഥ, ഹെൽത്ത് ഇൻസ്‌പെക്ടർ വിനോദ്.ടി.ജി, ജെ.എച്ച്.ഐ ശില്പാശശി, ജെ.പി.എച്ച്.എൻ രാജീസ്.ആർ, അർച്ചന.എസ്, ആശാവർക്കർമാരായ എൽസമ്മ, ഷീല, അങ്കണവാടി ടീച്ചർ ഷീജ എന്നിവർ പ്രസംഗിച്ചു.