പത്തനംതിട്ട : ഹരിതകേരളം മിഷന്റെ ചങ്ങാതിക്കൊരു തൈ വൃക്ഷവൽക്കരണ ക്യാമ്പയിന് ഇലന്തൂർ സിപാസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ തുടക്കമായി. ഹരിത കേരള മിഷൻ, ഐ.ക്യു.എസി, എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ക്യാമ്പയിൻ. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ജി.അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.ടി. സാറാമ്മ ജോയ് അദ്ധ്യക്ഷയായി. വിദ്യാർത്ഥികൾ ഫലവൃക്ഷ തൈകൾ കൈമാറി. സംസ്ഥാനം ഒട്ടാകെ ഒരു കോടി ഫലവൃക്ഷ തൈകൾ നടുകയാണ് ലക്ഷ്യം. തൈകളുടെ സംരക്ഷണവും വളർച്ചയും ഉറപ്പാക്കാൻ ജിയോ ടാഗിംഗ് നടപ്പാക്കും.