കൊടുമൺ : മഹാത്മാജനസേവന കേന്ദ്രത്തിന്റെ കൊടുമൺ കുളത്തിനാൽ ജീവകാരുണ്യ ഗ്രാമത്തിൽ ആഹാരം കഴിക്കാൻ മയിലുകൾക്കൊപ്പം കാക്കയും എത്തും അന്തേവാസികളുടെ കൈയിൽ നിന്നാണ് ഇവ ഭക്ഷണം കഴിക്കുന്നത്. കാക്ക മനുഷ്യരോട് ഇണങ്ങുന്ന പക്ഷിയല്ല . കാക്കയെ ആരും ഇണക്കി വളർത്താറുമില്ല. പക്ഷേ ജീവകാരുണ്യഗ്രാമത്തിൽ ഒരു കാക്ക നിത്യവും അന്തേവാസിയുടെ കൈയിൽ നിന്ന് ആഹാരം കഴിക്കാൻ നിശ്ചിത സമയം നോക്കി വരും. കൈവെള്ളയിൽ നിന്ന് ഭക്ഷണം നേരിട്ട് കൊത്തിത്തിന്നും. മഹാത്മായിലെ അന്തേവാസിയും അവിടുത്തെ മെഴുകുതിരിയുടെ നിർമ്മാണ ചുമതല വഹിച്ചിരുന്ന ആളുമായ ഫ്രാൻസിസിന്റെ കൈയിൽ നിന്നാണ് കാക്കയുടെ ഭക്ഷണം . കാക്കയ്ക്ക് വന്നിരിക്കാൻ ഒരു സ്റ്റൂളും കൊത്തിത്തിന്നാൻ ഒരു പാത്രവും ഫ്രാൻസിസ് കരുതിയിട്ടുണ്ട്.