പന്തളം: കേരള കൺസ്ട്രക്ഷൻ ആൻഡ് ബിൽഡിംഗ് ജനറൽവർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു സി.) ജില്ലാ പ്രവർത്തക സമ്മേളനം കെ.പി.സി.സി. സെക്രട്ടറി അഡ്വ.എൻ.ഷൈലാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.ഷാജി കുളനട അദ്ധ്യക്ഷത വഹിച്ചു. നിർമ്മാണഷേമനിധിയിൽ മുടങ്ങി കിടക്കുന്ന പെൻഷൻ ഉടൻ വിതരണം ചെയ്യണമെന്നും മുഴുവൻ അംശാദായതൊഴിലാളികൾക്കും ഓണ ബോണസ് അനുവദിക്കണമെന്നും ' ജില്ലാ പ്രവർത്തകയോഗം സർക്കാരിനോ ആവശ്യപ്പെട്ടു. ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമ മാക്കുന്നില്ലെങ്കിൽ ബോർഡ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുന്നതിനും യോഗം തീരുമാനിച്ചു. യൂണിയൻ 'സംസ്ഥാന സെക്രട്ടറി ജഗാംഗീർ, അങ്ങാടിക്കൽ വിജയകുമാർ, സജി കെ.സൈമൺ, അംജിത്ത് അടൂർ, വി.ആർ മോഹനൻ പിള്ള, പാണിൽ സുരേഷ് , അബ്ദുൾ കലാം ആസാദ്, സോളമൻ വരവു കലായിൽ, ഗിരീഷ് പരുമല, ജോസ് മത്തായി, രമണി ഭായി രജപ്പൻ വല്യയ്യത്ത്, ഉളനാട് സുരേഷ് കുമാർ, പൊന്നച്ചൻ കുളനട, കെ.കെ.രാജൻ, വി.വി. തോമസ്, രാധാമണി കെ, രാജൻ മത്തായി, ടി.കെ. സോമൻ, കെ.പി വിശ്വനാധൻ, അഹമദ് കബീർ, തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റായി അഡ്വ.ഷാജി കുളനടയേയും, ജില്ലാ ജനറൽ സെക്രട്ടറിയായി സോളമൻ വരവു കലായിലിനേയും തിരഞ്ഞെടുത്തു.