മല്ലപ്പള്ളി: വോട്ടർ പട്ടിക അട്ടിമറിയിൽ പ്രതിഷേധിച്ച രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും ഡി.സി.സി ജനറൽ സെക്രട്ടറി കോശി പി.സക്കറിയ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ബാബു പാലാഴി, എ.ഡി ജോൺ, റെജി പണിക്കമുറി, അനിൽ തോമസ്, സാം പട്ടേരി, സുനിൽ നിരവുപുലം, എം.കെ സുബാഷ് കുമാർ, ലിൻസൺ പറോലിക്കൽ, മണിരാജ് പുന്നിലം, ചെറിയാൻ മണ്ണഞ്ചേരി, തോമസ് തമ്പി, കെ.ജി സാബു, ഡോ.ബിജു ടി ജോർജ്, വിനീത് കുമാർ, റെജി ചാക്കോ, രാമചന്ദ്രൻ കലായിൽ, മോഹനൻ കോടമല, റെജി പമ്പഴ, കെ.പി സെൽവകുമാർ, അനിൽ എബ്രഹാം ചെറിയാൻ, സജി തേവരോട്ട്, കൃഷ്ണൻകുട്ടി മുള്ളൻകുഴി, സജി തോട്ടത്തിമലയിൽ, ശ്രീജിത്ത് തുളസിദാസ്, അനീഷ് കെ മാത്യു, അനു ഊത്തുകുഴിയിൽ, മനോജ് കവിയൂർ തുടങ്ങിയവർ പ്രസംഗിച്ചു.