13-ksspu-mlpy
കെ. എസ്. എസ്. പി യൂ. മല്ല പ്പള്ളി ബ്ലോക് കമ്മിറ്റി യുടെ നേതൃതത്തിൽ മാർച്ചും ധർണയും നടത്തിയപ്പോൾ

മല്ലപ്പള്ളി: സർവീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്‌കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.എസ്.പി.യു മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മല്ലപ്പള്ളി പെൻഷൻ ഭവനിൽ നിന്നും സബ് ട്രഷറിയിലേക്ക് മാർച്ചും ധർണയും നടത്തി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.എസ്.ശശിധരൻ നായർ നേതൃത്വം നൽകി. രാജശേഖരകുറപ്പ് സി കെ, ജോർജ് തോമസ്, പി. കെ ശിവൻകുട്ടി, കെ.ഐ മത്തായി, ചന്ദ്രശേഖരൻ നായർ, ഐ .എം ലക്ഷ്മി അമ്മ. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.