13-thannithode
തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനവും യോഗവും ഡി സി സി ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര യോഗം ഉദ്ഘാടനം ചെയ്യുന്നു

തണ്ണിത്തോട്: രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ച് തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ ദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. തണ്ണിത്തോട് മണ്ഡലം പ്രസിഡന്റ് ബിജു മാത്യു, ചിറ്റാർ മണ്ഡലം പ്രസിഡന്റ് സണ്ണി ചള്ളക്കൽ, അജയൻ പിള്ള, കെ.വി സാമുവൽ കിഴക്കേതിൽ,ജോയ്കുട്ടി ചേടിയത്ത്,കെ.എൻ സോമരാജൻ,ടി.സി ബഷീർ,ബിജി ജോയ്,ജേക്കബ് അരുവാപ്പുലം,രാജീവ് കോന്നി,അനിയൻ തകിടിയിൽ,എൽ എം മത്തായി,ക്രിസ്റ്റി കെ മാത്യു,പൊന്നച്ചൻ കടമ്പാട്ട്, ഉഷ കെ ആർ,സണ്ണി ചരുവിൽ,ബാബു പെരുമല,രാജൻ വട്ടത്തകിടിയിൽ,ശശാങ്കൻ,സാബു ആന്താരിയത്ത് ,ഷിനു പായിക്കാട്ട്, ജോയ് കണ്ണൻ പാറ എന്നിവർ പ്രസംഗിച്ചു.