13-sinil-mundappally
അനുമോദന സമ്മേളനവും വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കൈപ്പുഴ എസ്എൻഡിപി ശാഖാ യോഗത്തിൽ സംഘടിപ്പിച്ച പ്രവർത്തകയോഗം പന്തളം എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.

പന്തളം : വെള്ളാപ്പള്ളി നടേശൻ നടത്തുന്ന സാമൂഹ്യനീതിക്കായുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്ന് അഡ്വ.സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. എസ്എൻ.ഡി.പി യോഗം പന്തളം യൂണിയനിൽ ആഗസ്റ്റ് 15ന് നടക്കുന്ന മെറിറ്റ് ഡേയും അനുമോദന സമ്മേളനത്തോടും അനുബന്ധിച്ച് യൂണിയനിലെ വിവിധ ശാഖകളിൽ നടക്കുന്ന പ്രവർത്തക സമ്മേളനത്തിന്റെ ഭാഗമായി കൈപ്പുഴ കുളനട ശാഖയിൽ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർമാരായ എസ്.ആദർശ്,​ സുരേഷ് മുടിയൂർക്കോണം,​ശാഖാ സെക്രട്ടറി ആനന്ദൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ശാഖയിൽ നിന്നും ശാഖാംഗങ്ങൾ,​ വനിതാ സംഘം - യൂത്ത് മൂവ്‌മെന്റ് പ്രവർത്തകരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.