road-
പത്തലുകുത്തി കണ്ണൻമല റോഡ്

കോന്നി: പത്തലുകുത്തി- കണ്ണൻമല റോഡ് തകർന്നത് മൂലം യാത്ര ദുരിതം. കോന്നി ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ പഞ്ചായത്ത് റോഡാണിത്. പയ്യനാമണ്ണിൽ നിന്ന് അട്ടച്ചാക്കലേക്ക് വരാനുള്ള എളുപ്പവഴി കൂടിയാണ് ഈ റോഡ് . അടവിക്കുഴി മുതൽ കണ്ണൻമല വരെയുള്ള ഒരു കിലോമീറ്റർ ദൂരമാണ് കൂടുതൽ തകർന്നു കിടക്കുന്നത്. പയ്യനാമൺ, പത്തലുകുത്തി, അടവിക്കുഴി, കണ്ണൻമല, അട്ടച്ചാക്കൽ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ ദിവസവും യാത്രചെയ്യുന്ന റോഡാണിത്. അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.