scholor

വള്ളിക്കോട് : വള്ളിക്കോട് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്ക് സ്കോളർഷിപ്പ് നൽകി. കാർഷിക രംഗത്തെ മികവിനുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആർ.രാജൻ അദ്ധ്യക്ഷത വഹിച്ചു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എസ്.ബിന്ദു, പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.ആർ.പ്രമോദ്, പ്രസന്ന രാജൻ, ബാങ്ക് സെക്രട്ടറി പി.ജി.ഗോപകുമാർ, ചന്ദ്രമതി യശോധരൻ, ജി.ജിതേഷ് എന്നിവർ പ്രസംഗിച്ചു.