cgnr
മെഴുവേലി ഹോളി ഇന്നസെൻ്റ്സ് ഓർത്തഡോക്സ് തീർത്ഥടക ദേവാലയത്തിൽ നടന്ന പുത്തൻകാവ് ഡിസ്ട്രിക്ട് സൺഡേ സ്കൂൾ അദ്ധ്യാപക വാർഷിക സമ്മേളനവും അനുമോദനവും ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്തു

ചെങ്ങന്നൂർ: മെഴുവേലി ഹോളി ഇന്നസെന്റ് ഓർത്തഡോക്സ് തീർത്ഥടക ദേവാലയത്തിൽ നടന്ന പുത്തൻകാവ് ഡിസ്ട്രിക്ട് സൺഡേ സ്കൂൾ അദ്ധ്യാപക വാർഷിക സമ്മേളനവും അനുമോദനവും ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് പ്രസിഡന്റ് ഫാ.തോമസ് ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. ഫാ.പി.കെ.കോശി, ഫാ.ടിജു ഏബ്രഹാം, ഫാ.ബിനു ജോയി, സജി പട്ടരുമഠം, കെ.വി.വർഗീസ്, ജോർജ് വർഗീസ് , ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, ഫാ.ജിജോ കെ.ജോയി, ഫാ.സോനു സോളമൻ,ഡോ.ജേക്കബ് ഉമ്മൻ, മോളി റോയി, ഫാ.ഗീവർഗീസ് ശാമുവേൽ, സിബി മത്തായി, ഏബ്രഹാം തോമസ് എന്നിവർ പങ്കെടുത്തു. സൺഡേ സ്കൂൾ അദ്ധ്യാപകരായി 25 വർഷം പൂർത്തീകരിച്ചവർ, സഹപാഠ്യ മത്സര വിജയികൾ, മത്സര പരീക്ഷയിൽ ഉന്നത വിജയം നേടിയവർ എന്നിവരെ സമ്മേളനത്തിൽ അനുമോദിച്ചു. ഡോ.മാത്യൂസ് മാർ തീമോത്തിയോസ് വി.കുർബാന അർപ്പിച്ചു. തുടർന്ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അദ്ധ്യാപകൻ റിജോ ജോൺ ശങ്കരത്തിൽ ക്ലാസെടുത്തു. ജിജി പണിക്കർ, ഏബ്രഹാം കെ.എ, റെയ്ചൽ രാജൻ, വിജു വി.ബി, സുനിമോൾ ഇ, ബിൻസി ജേക്കബ് തോമസ് ശമുവേൽ, ഏബ്രഹാം തോമസ് , ഏബ്രഹാം സി.എ, കെ.കെ.ജയിംസ് എന്നിവർ നേതൃത്വം നല്കി.