cgnr2
ഡിവൈഎഫ്ഐ വെൺമണി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല സെക്രട്ടറി ജെയിംസ് ശമുവേൽ ക്യാപ്റ്റനായുള്ള കാൽനട പ്രചരണ ജാഥ സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ഡി.വൈ.എഫ്ഐ ചെങ്ങന്നൂർ ബ്ലോക്ക് കമ്മിറ്റി 15ന് നടത്തുന്ന സമര സംഗമത്തിന്റെ പ്രചരണാർത്ഥം വെൺമണി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ക്യാപ്റ്റനായുള്ള കാൽനട പ്രചാരണ ജാഥ കല്യാത്ര ജംഗ്ഷനിൽ നിന്നും ആരംഭിച്ചു. സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി ജാഥാ ക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എ. കെ.ശ്രീനിവാസൻ അദ്ധ്യക്ഷനായി.വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി ആലുംതുരുത്തിൽ സമാപിച്ചു. ജില്ല വൈസ് പ്രസിഡന്റ് പി.എ അൻവർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ശിവദാസൻ

അദ്ധ്യക്ഷനായി. ജാഥാ വൈസ് ക്യാപ്റ്റൻ അനുഗ്രഹ രാജേന്ദ്രൻ, മാനേജർ സുമേഷ് സുന്ദര സ്വാമി, ബ്ലോക്ക് സെക്രട്ടറി എം.സുമേഷ് എന്നിവർ സംസാരിച്ചു.