പത്തനംതിട്ട : ഭിന്നശേഷിക്കാരായവരുടെ സംരക്ഷണത്തിന് നിയമപരമായ രക്ഷാകർതൃത്വം നൽകുന്ന ദേശീയ ട്രസ്റ്റ് ജില്ലാതല കമ്മിറ്റിയുടെ ഹിയറിംഗിൽ 18 അപേക്ഷ തീർപ്പാക്കി. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഹിയറിംഗിൽ 20 അപേക്ഷ പരിഗണിച്ചു. ബുദ്ധിവൈകല്യം, ഓട്ടിസം, സെറിബ്രൽ പാർസി, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നിവ ബാധിച്ച കുട്ടികളുടെ നിയമപരമായ സംരക്ഷണമാണ് ഹിയറിംഗിലൂടെ സാദ്ധ്യമാക്കിയത്. ജില്ലാ നിയമ ഓഫീസർ കെ.സോണിഷ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷംല ബീഗം, ജില്ലാസമിതി കൺവീനർ കെ.പി.രമേശ്, അംഗം കെ.എം.കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.