അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. ഇരവിപേരൂർ വില്ലേജിൽ ഈസ്റ്റ് ഓതറ പോസ്റ്റിൽ പഴയകാവ് ഓർത്തഡോക്സ് ചർച്ചിന് സമീപം മോഡി യിൽ വീട്ടിൽ വിഷ്ണു എന്ന് വിളിക്കുന്ന ശ്രീജിത്ത് ( 34) നെയാണ് കോടതി ശിക്ഷിച്ചത്. നാലുവർഷം കഠിന തടവിനും 15,000 രൂപ പിഴയുമാണ് ശിക്ഷ. 2023 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ തിരുവല്ലപൊലീസ് സബ്ഇൻസ്പെക്ടറായിരുന്ന അലക്സ് സി.യാണ് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷൻ വേണ്ടി പബ്ലിക് പ്രോസിക്യൂട്ട് അഡ്വക്കേറ്റ് സ്മിത ജോൺ പി.ഹാജരായി.