റാന്നി: വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഇലക്ഷൻ കമ്മിഷനെതിരെ ഉയർത്തിയ അഞ്ച് ചോദ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ഇലക്ഷൻ കമ്മിഷന് കത്തയച്ച് പോസ്റ്റ് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധിച്ചു.റാന്നി മണ്ഡലത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം നിയോജകമണ്ഡലം പ്രസിഡന്റ് റിജോ റോയി തോപ്പിൽ ഉദ്ഘാടനം ചെയ്തു.ബെനോനി പാലച്ചുവട് അദ്ധ്യക്ഷത വഹിച്ചു. വിവിധ മണ്ഡലങ്ങളിൽ ആരോൺ ബിജിലി പനവേലിൽ,ജെവിൻ കാവുങ്കൽ,അരുൺ വെള്ളയിൽ,അബിനു മഴവഞ്ചേരിൽ,അനീഷ് ചാക്കോ, മനോജ് ചാക്കപ്പാലം, ഷിനു വടശ്ശേരിക്കര,അമൽ ഷിബു,ജിബിൻ പമ്പാവാലി,ബെബിൻ കൊല്ലമുള,ടിജോ തോമസ്,പ്രദീപ് ഓലിക്കൽ,ലിബിൻ തേവർവേലിൽ എന്നിവർ നേതൃത്വം നൽകി.