prakadanam
തിരുവല്ലയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം

തിരുവല്ല: ഇലക്ഷൻ കമ്മീഷന്റെ അധികാരങ്ങൾ കവർന്നെടുത്ത് സ്വന്തം അജണ്ട നടപ്പാക്കാൻ ബി.ജെ.പി നടത്തിയ ശ്രമങ്ങളാണ് രാഹുൽ ഗാന്ധി വെളിപ്പെടുത്തിയ വോട്ട് കവർച്ച വ്യക്തമാക്കുന്നതെന്നും ഒരുരാജ്യം ഒരുവോട്ട് നടപ്പാക്കി ജനാധിപത്യത്തിന്റെ സമ്പൂർണ്ണ കശാപ്പാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കോൺഗ്രസ് തിരുവല്ല ബ്ലോക്ക് കമ്മിറ്റി രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എൻ.ഷൈലാജ് മുഖ്യപ്രഭാഷണം നടത്തി. ശിവദാസ് യു.പണിക്കർ, സജി എം.മാത്യു, ഗിരീഷ്കുമാർ പി.എം, തോമസ് പി.വർഗീസ്, പോൾ തോമസ്, ക്രിസ്റ്റഫർ ഫിലിപ്പ്, റെജി തോമസ്, ജേക്കബ് പി.ചെറിയാൻ, ജിജോ ചെറിയാൻ, വിശാഖ് വെൺപാല, അനുജോർജ്, രതീഷ് പാലിയിൽ, ബിജിമോൻ ചാലാക്കേരി, ലാൽ നന്ദാവനം, രാജേഷ് മലയിൽ, ബിനു വി.ഈപ്പൻ, ജോസ് വി.ചെറി, നിഷ അശോകൻ, എ.ജി.ജയദേവൻ, ശ്രീജിത്ത് മുത്തൂർ, ശ്രീകാന്ത് ജി, ജാസ് പോത്തൻ, സെബാസ്റ്റ്യൻ കാടുവെട്ടൂർ, ബഞ്ചമിൻ തോമസ്, മാത്യു കെ.ജെ, എ.പ്രദീപ്കുമാർ, തോമസ് കോശി, അനിൽ സി.ഉഷസ്, ആർ.ഭാസി, മത്തായി കെ.ഐപ്പ്, അരുന്ധതി അശോക്, ശാന്തകുമാരി, കൊച്ചുമോൾ പ്രദീപ് എന്നിവർ പ്രസംഗിച്ചു.