പത്തനംതിട്ട: സി.പി. എം റാന്നി ഏരിയ സെക്രട്ടറി ടി.എൻ. ശിവൻകുട്ടി രാജിവച്ചതല്ലെന്നും . ആരോഗ്യപരമായ കാരണങ്ങളാൽ അവധിയെടുത്തതാണെന്നും പാർട്ടി ജില്ലാ സെക്രട്ടറി രാജു എബ്രഹാം അറിയിച്ചു. ശിവൻകുട്ടി അവധി അപേക്ഷ നൽകിയിരുന്നു. , അതിന്റെ അടിസ്ഥാനത്തിൽ റാന്നി ഏരിയ കമ്മിറ്റിയുടെ താത്കാലിക ചുമതല അഡ്വ. കെ.പി. സുഭാഷ് കുമാറിന് നൽകി . ശിവൻകുട്ടി തിരികെയെത്തുമ്പോൾ സെക്രട്ടറി സ്ഥാനം തിരികെ നൽകും.താൻ രാജിവെച്ചതല്ലെന്നും അവധിയെടുത്തതാണെന്നും ശിവൻകുട്ടിയും പറഞ്ഞു.
അതേസമയം, ചില നേതാക്കൾക്കെതിരെ ജില്ലാ നേതൃത്വത്തിന് ശിവൻകുട്ടി പരാതി നൽകിയിരുന്നെന്നും ഇതിനെ തുടർന്നാണ് രാജിയെന്നും ആരോപണമുണ്ട്.