തൃശൂർ: ചിമ്മിനി ഡാമിൻ്റെ അറ്റകുറ്റപ്പണി നടത്തിയതിതിന്റെ മൂന്ന് കോടിയിലേറെ രൂപ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കരാറുകാരൻ നൽകിയ ഹർജിയിൽ തൃശൂർ ചെമ്പൂക്കാവിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസും കാന്റീനും ഇറിഗേഷൻ വകുപ്പിന്റെ ഓഫീസും ജപ്തി ചെയ്യാൻ കോടതി ഉത്തരവ്.
തുക കരാറുകാരന് അനുവദിക്കാൻ മുൻപ് കോടതിവിധിയുണ്ടായിരുന്നെങ്കിലും നടപ്പായിരുന്നില്ല. തുടർന്ന് ഫോർത്ത് അഡിഷണൽ ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു. രണ്ടേക്കർ സ്ഥലത്തെ റസ്റ്റ് ഹൗസ് അടക്കമുളള കെട്ടിടങ്ങൾ ജപ്തി ചെയ്ത് പണം നൽകണം. പണം കരാറുകാരന് നൽകിയാൽ ജപ്തി ഒഴിവാകും.