മല്ലപ്പള്ളി:വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം. കോമളം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരണത്തിലേക്ക് . പാലത്തിന്റെ കോൺക്രീറ്റ് കഴിഞ്ഞ് അപ്രോച്ച് റോസിന്റെ പണികൾ നടന്നുവരികയാണ്. പാലത്തിനോട് ചേർന്ന് പ്രളയത്തിൽ ഒലിച്ചുപോയ ഭാഗത്തിന്റെ കൽകെട്ടും പുരോഗമിക്കുന്നുു. 2021 ലെ പ്രളയത്തിലാണ് കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നത് ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പാലം പുതുക്കിപ്പണിയണമെന്ന് നിർദ്ദേശിച്ചതോടെ 2022- 23 ലെ സംസ്ഥാന ബഡ്ജറ്റിൽ 12 കോടി രൂപ അനുവദിച്ചാണ് പാലത്തിന്റെ നിർമ്മാണം ഇപ്പോൾ പുരോഗമിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് കരാരുകാർ. മണിമലയാറ്റിൽ മഴക്കാലത്ത് പാലം നിർമ്മിക്കുന്ന സ്ഥലത്ത് അതിശക്തമായ ഒഴുക്ക് ഉണ്ടായിരുന്നത് മൂലം ഇടയ്ക്ക് പാലം പണിക്ക് തടസം നേരിട്ടിരുന്നു. ഇതുമൂലം നദിയുടെ മദ്ധ്യഭാഗത്തുള്ള നിർമ്മാണം നടന്നില്ല. അതിനുശേഷം പാലത്തിന്റെ നിർമ്മാണം വേഗത്തിലായതോടെ കരാർ പ്രകാരം നിശ്ചയിച്ച സമയത്തിനുള്ളിൽ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെ യും പണി പൂർത്തിയാകും. . കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്ന ശേഷം ആറ് കിലോമീറ്റർ സഞ്ചരിച്ചാണ് എതിർ കരയിൽ നാട്ടുകാർ എത്തിയിരുന്നത്. കല്ലൂപ്പാറ ഗ്രാമ പഞ്ചായത്തിന്റെ നേത്യത്വത്തിൽ കടത്തും ക്രമീകരിച്ചിരുന്നു. ഇതും നാട്ടുകാർക്ക് ഏറെ സഹായകരമായി . അപ്രോച്ച് റോഡ് നന്നാക്കാൻ വൈകിയതിനേ തുടർന്ന് നാട്ടുകാരുടെ നേത്യത്വത്തിൽ സമരസമിതി രൂപികരിച്ച് ഒരു വർഷത്തോളം സമരം നടത്തിയിരുന്നു.
അപ്രോച്ച് റോഡിന്റെ നിർമ്മാണം വേഗത്തിലാണ്. കുറച്ചുദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകും
അധികൃതർ