ഇളമണ്ണൂർ: പൂതംകര ചാപ്പാലിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്കന്ദപുരാണ ഷഡ്ദിന ജ്ഞാനയജ്ഞവും മുഴുക്കാപ്പ് മഹോത്സവവും 17 മുതൽ 22 വരെ നടക്കും. 17ന് രാവിലെ 7ന് ക്ഷേത്രം തന്ത്രി നാരായണൻ നമ്പൂതിരി ഭദ്രദീപ പ്രതിഷ്ഠ നടത്തും. തുടർന്ന് ആചാര്യവരണം, വിവിധ ദിവസങ്ങളിൽ രാവിലെ 11.30ന് പ്രഭാഷണം, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് 5ന് മുഴുക്കാപ്പ് ദർശനം.