കൊടുമൺ : കൊടുമൺ കിഴക്ക് കുളത്തിനാൽ പാലം തകർന്നിട്ട് നാളുകൾ. ഒറ്റത്തേക്ക് കുളത്തിനാൽ കൊടുമൺ റോഡിലാണിത്. പാലം അപകടത്തിലാണെന്ന് കാട്ടി പി.ഡബ്‌ള്യൂ.ഡി സ്ഥാപിച്ച ബോർഡും പഴഞ്ചനായി. അങ്ങാടിക്കൽ എസ്.എൻ.വി ഹയർസെക്കൻഡറി സ്‌കൂൾ, എസ്.എൻ.ഐ.ടി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതുൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ബസ് സർവീസ് ഉണ്ടായിരുന്നെങ്കിലും പാലം അപകടത്തിലായതുകാരണം നിറുത്തലാക്കി. പാലത്തിൽ വീപ്പ സ്ഥാപിച്ച് അപകട സൂചന നൽകിയിട്ടുണ്ട്. വീപ്പ ദ്രവിച്ചു തുടങ്ങി. കൊടുംവളവിലാണ് പാലം.