ചെങ്ങന്നൂർ: ഡി.വൈ.എഫ്.ഐ 15ന് നടത്തുന്ന സമരസംഗമത്തിന്റെ പ്രചരണാർത്ഥം വെൺമണി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ക്യാപ്റ്റനായുള്ള കാൽനട പ്രചാരണ ജാഥ കല്യാത്ര ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു. സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി ജാഥാ ക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എ. കെ.ശ്രീനിവാസൻ അദ്ധ്യക്ഷനായി. ജില്ല വൈസ് പ്രസിഡന്റ് പി.എ.അൻവർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ശിവദാസൻ അദ്ധ്യക്ഷനായി.