പത്തനംതിട്ട: മന്ത്രി വീണാ ജോർജിനെതിരെ സാമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ട സി.ഡബ്ല്യു.സി മുൻ ചെയർമാനും ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ എൻ.രാജീവിനെ സി.പി.എം ഇരവിപേരൂർ ഏരിയ കമ്മിറ്റിയിൽ നിന്ന് വള്ളംകുളം ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. ഇലന്തൂർ ലോക്കൽ കമ്മിറ്റിയംഗം പി.ജെ ജോൺസണെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇരുവരും ഫേസ് ബുക്ക് പോസ്റ്റിട്ടത്. ജോൺസൺ മന്ത്രിയെ നേരിട്ടു വിമർശിച്ചപ്പോൾ രാജീവിന്റെ പോസ്റ്റിൽ മന്ത്രിയെ പേരെടുത്തു പരാമർശിച്ചിരുന്നില്ല. പിന്നീട് പിൻവലിക്കുകയും ചെയ്തു. ഇന്നലെ ചേർന്ന ഏരിയാ കമ്മിറ്റിയാണ് രാജീവിനെതിരെ തരംതാഴ്ത്തൽ നടപടി സ്വീകരിച്ചത്.