മല്ലപ്പള്ളി: ഐ.എച്ച്.ആർ.ഡിയുടെ കല്ലൂപ്പാറ എൻജിനീയറിംഗ് കോളേജിൽ 2025- 26 അദ്ധ്യയന വർഷത്തേക്ക് ഡെമോൺസ്‌ട്രേറ്റർ (ഇലക്ട്രോണിക്) ഒഴിവിലേക്ക് ടെസ്റ്റും ഇൻറ്റർവ്യൂവും നടത്തി താത്കാലിക നിയമനം നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി നാളെ രാവിലെ 12ന് കല്ലൂപ്പാറ എൻജിനീയറിംഗ് കോളേജിൽ എത്തേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : https://cek.ac.in. ഫോൺ: 0469 - 2678983, 2677890, 8547005034. യോഗ്യത: ഡെമോൺസ്‌ട്രേറ്റർ/വർക്ക്‌ഷോപ് ഇൻസ്ട്രക്ടർ1' ക്ലാസ് 3 വർഷ ഡിപ്ലോമ ഇൻ എൻജിനീയറിംഗ്/ടെക്‌നോളജി (ഡി.ടി.ഇ) / ഇക്വലന്റ് ഇൻ റലവന്റ് ബ്രാഞ്ച് (ഫസ്റ്റ് ക്ലാസ് ബി.എസ്.സി.ഡിഗ്രി ഇൻ ഇലക്ട്രോണിക്‌സ്).