തിരുവല്ല : രാജ്യത്തിന്റെ 79 -ാംമത് സ്വാതന്ത്ര്യദിനം നാടൊട്ടുക്കും വർണശബളമായ പരിപാടികളോടെ ആഘോഷിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ ലഡു വിതരണം നടത്തി. ദേശീയ പതാക ഉയർത്തിയശേഷം നടന്ന യോഗം കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ ഈപ്പൻ കുര്യൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക്‌ ജനറൽ സെക്രട്ടറി തോമസ് കോശി, സേവാദൾ സംസ്ഥാന സെക്രട്ടറി എ.ജി.ജയദേവൻ, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ്‌ ടോണി ഇട്ടി, ജെയ്സൺ പടിയറ, ഈപ്പൻ ചാക്കോ,ഫിലിപ്പ്, അലികുഞ്ഞ് ചുമത്ര എന്നിവർ പ്രസംഗിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്തുതല സ്വാതന്ത്ര്യദിനാഘോഷ പരിപാടി പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഹരിതകർമ്മ സേനാംഗങ്ങൾ, ജീവനക്കാർ, എൻ.ആർ.ഇ.ജി.എസ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു. കിഴക്കുംമുറി എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കരയോഗം പ്രസിഡന്റ് ആർ.ജയകുമാർ പതാക ഉയർത്തി. എൻ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വനിതാസമാജം പ്രസിഡന്റ് ശ്രീജ വി.നായർ, അജിത് കെ.എ, ശ്രീലത രാജേന്ദ്രൻ, ധർമ്മ ചന്ദ്രൻപിള്ള, ഡി.പ്രസന്നകുമാർ,രവീന്ദ്രൻപിള്ള, ജയൻ സി.നായർ, സദാശിവൻ പിള്ള, മോഹനൻ കുമാർ, തങ്കമണി ഉണ്ണികൃഷ്ണൻ, തുളസീധരൻപിള്ള, സിദ്ധാർത്ഥ് വി.നായർ എന്നിവർ പങ്കെടുത്തു. മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. വ്യാപാരഭവനു മുന്നിൽ ലീഗൽ അഡ്വൈസർ അഡ്വ.വർഗീസ് മാമ്മൻ ദേശീയപതാക ഉയർത്തി. പ്രസിഡന്റ് എം.സലീം,എം.കെ.വർക്കി, ശ്രീനിവാസ് പുറയാറ്റ്, ബാബു കല്ലുങ്കൽ, രഞ്ജിത്ത് ഏബ്രഹാം, ഷിബു പുതുക്കേരി, പി.എസ്.നിസാമുദ്ദീൻ, കെ.കെ.രവി, പി.എം.അനീർ, ബിജുഅലക്സ്, തോമസ് ജേക്കബ്, ലിബിൻ, ജിജോ, ഓമന ജോൺ, എബിസൺ എന്നിവർ പങ്കെടുത്തു. പെരിങ്ങര യൂണിറ്റ് ജവാഹർ ബാൽമഞ്ചിന്റെ നേതൃത്വത്തിൽ മനോജ്‌ കളരിക്കലിന്റെ വീട്ടിൽ ദേശീയ പതാകയുയർത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കുമാരി സയാസ് പിള്ളക്ക് നൽകി കോടി പാറട്ടെ പരിപാടി പുളിക്കീഴ് ബ്ലോക്ക് മെമ്പർ അരുന്ധതി അശോക് ഉദ്ഘാടനം നിർവഹിച്ചു. അമൽ മനോജ്‌, അമൃത കളരിക്കൽ, അഖിൽ മാത്യു, അമൽ മാത്യു, ജോഹാൻ സക്കറിയ, അഭിജിത്.എസ് എന്നിവർ പങ്കെടുത്തു. പെരിങ്ങര എൻ.എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കരയോഗ അംഗങ്ങളുടെയും കമ്മിറ്റി അംഗങ്ങളുടെയും സാന്നിധ്യത്തിൽ പ്രസിഡന്റ് പി.ടി മോഹനൻ നായർ പതാക ഉയർത്തി സന്ദേശം നൽകി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.