അടൂർ : പ്രതികൂലമായ കാലാവസ്ഥയിലും ആവേശം ചോരാതെ നടന്ന അടൂരിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ അടൂർ ബാന്യൻ സ്ക്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ഓപ്പറേഷൻ സിന്ദൂർ ഫ്ലോട്ട് കൈയടി നേടി. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ, ഭാരതാംബ,ബ്രഹ്മോസ് എന്നിവ ദൃശ്യവത്കരിച്ച് ഓപ്പറേഷൻ സിന്ദൂറിനോട് ആദരം പ്രകടമാക്കുന്ന രീതിയിലാണ് ബാന്യൻ സ്ക്കൂൾ ഫ്ലോട്ട് തയാറാക്കിയത്. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഓപ്പറേഷൻ സിന്ദൂർ ഫ്ലോട്ട് അവതരിപ്പിക്കുക എന്നത് ബാന്യൻ സ്കൂളിന്റെ ഉടമ നിഷ എൻ ഉണ്ണിത്താന്റെ ആശയമായിരുന്നു. കെ.പി ബിജു എന്ന കലാകാരനാണ് ഫ്ലോട്ടിന്റെ ശില്പി. ഓപ്പറേഷൻ സിന്ദൂർ ഫ്ലോട്ടിലെയും അതുപോലെ സ്വാതന്ത്ര്യദിന റാലിയിൽ ചരിത്ര പുരുഷന്മാരെയും കഥാപാത്രങ്ങളായി അവതരിപ്പിച്ചത് ബാന്യൻ സ്ക്കൂളിലെ വിദ്യാർത്ഥികളായ ഇവ നസനീൻ മെഹബൂബ്, ദൻവിൻ, ജെറമിയ, അർഹം ഇബിൻ ഖായിസ് രഹദ് റമീസ്, കാതറിൻ, ബദ്രിനാഥ്, ഭവ്യ,അൻവിത, തൃഷിക, സേബ, ഹസേൽ, ജിയ എന്നിവരാണ്. രക്ഷിതാക്കളും അദ്ധ്യാപകരും അനദ്ധ്യാപകരും സ്കൂളിൽ നിന്നുള്ള സ്വാതന്ത്ര്യ ദിനപരിപാടികൾക്ക് നേതൃത്വം നൽകി. മഴ കാരണം മുൻസിപ്പാലിറ്റി സ്വാതന്ത്ര്യദിന റാലി റദ്ദാക്കിയിരുന്നു. ബാന്യൻ സ്കൂൾ സംഘടിപ്പിച്ച റാലി സെൻട്രൽ ടോളിൽ സമാപിച്ചു.