പത്തനംതിട്ട : സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി സി.പി.എം ജില്ലാ കമ്മറ്റി ഓഫീസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ബ്രാഞ്ച് സെക്രട്ടറി സലിം പി. ചാക്കോയുടെ അദ്ധ്യക്ഷത വഹിച്ചു. ജി. രാജേഷ് , ബാബു ജോർജ്ജ് , ഇ.കെ ഉദയകുമാർ, റയാൻ എബി ജേക്കബ്ബ് , സിനി കെ. ഉമ്മൻ തുടങ്ങിയവർ സംസാരിച്ചു.